Wednesday 20 February 2013

Anchu Bharthakkanmaar!!!

                                                                

                                                               പാഞ്ജാലി 


ആ  പേര്   അവള്‍ക്ക് എങ്ങനെ  ലഭിച്ചു ???  യാഗാഗ്നിയില്‍ നിന്നും  ഉയര്‍ന്നു വന്ന  അവള്‍  യാഞ്ജ സേനി   ആയിരുന്നു  . പിന്നീട് ഉപയാജ മുനി "കൃഷ്ണ " എന്ന് നാമകരണവും  നടത്തി . ദ്രുപദ  മഹാരാജാവിന്‍റെ  പുത്രി ആയതുകൊണ്ട് ദ്രൗപതി എന്നും അറിയപെട്ടു . എന്നാല്‍ പാഞ്ജാലി .... ആ നാമം വന്നുപെട്ടതാണ് .  സ്വപ്നത്തില്‍ പോലും പ്രതീക്ഷികാതെ ! 

എന്തിനു വേണ്ടി ???  ധര്‍മമസംരക്ഷണാ ര്‍ത്ഥം !!!

പറയുവാന്‍ എന്തെളുപ്പം !!!

എന്നാല്‍ കലിയുഗത്തിലെ  ജനങ്ങള്‍ക്ക്‌ അവരിലെ തന്നെ സ്ത്രീകളെ പറഞ്ഞു കളിയാക്കുവനായി   ഒരു ഉപമ .  "കണ്ടില്ലേ ... പാഞ്ജലിയെ പോലെ ", "ഇവള്‍ പാഞ്ജലി യെ ക്കാളും  കഷ്ടമാണല്ലോ " ഇങ്ങനെ എന്തെല്ലാം !!!

 വിധിയെ തടയാന്‍ ആര്‍ക്കും ആകില്ലല്ലോ ! ഭഗവാന്‍ ശ്രീ കൃഷ്ണനു പോലും! 
 അല്ലെങ്ങില്‍ "മക്കളെ .. കൊണ്ടുവന്നത് അഞ്ചുപേരും തുല്യമായി പങ്കിട്ടെടുത്തുകൊള്ളൂ" എന്ന കുന്തി ദേവിയുടെ വാക്കുകള്‍ വികട സരസ്വതിയുടെ വിളയാട്ടമായിരുന്നൊ  ???  എങ്ങിനെ ആയാലും ധര്‍മ്മം സംരക്ഷികുക . അതാണു  മുഖ്യം . 

 അവസാന  തീരുമാനം സ്വയം എടുക്കുവനായി  അവളെ  അനുവദിചെങ്ങിലും  എല്ലാവരുടെയും ആഗ്രഹം മനസ്സില്ലാക്കി പെരുമാറുകയാണ് കൃഷ്ണ  ചെയ്തത് .
 ധര്‍മ്മം ! അത് സംരക്ഷികുവാനാണല്ലോ തന്‍റെ  ജനനം തന്നെ . 
അഞ്ചു വ്യതസ്ത പുരുഷന്മാര്‍. വിവിധങ്ങളായ സ്വഭാവങ്ങള്‍ ഉള്ളവര്‍ . ഒരു  പുരുഷന്‍റെ തന്നെ  സ്വഭാവങ്ങള്‍ മനസിലാക്കി അദേഹത്തിന്‍റെ  ഇഷ്ടത്തിനും അനിഷ്ടതിനും  ഒത്തു പോവുക  എന്നതേ  പ്രയാസം , പിന്നെയാണോ അഞ്ചു പേര്‍!!! 
പാഞ്ജാലി ..... നിന്നെ സമ്മതിച്ചിരിക്കുന്നു ! ആ പേരിനര്‍ഹ  നീ മാത്രമാണ് , നീ മാത്രം ! കലിയുഗ കോമാളികളുടെ  കളിയാക്കലുകള്ളല്ല .  മറിച്ച് ഇതൊരു പ്രശംസയാണ് .... നീ മാത്രം അര്‍ഹിക്കുന്ന പ്രശംസ ! വൈകിയതില്‍ ക്ഷമിക്കുക !
ഒന്നുകൂടി പറഞ്ഞോട്ടെ ... നീയാണ്  പതിവൃത, യഥാര്‍ത്ഥ പതിവൃത !!!

പാഞ്ജാലി  നീണാള്‍ വാഴട്ടെ .... 
പാഞ്ജാലി നീണാള്‍ വാഴട്ടെ .... 
പാഞ്ജാലി നീണാള്‍ വാഴട്ടെ !!!